Wednesday, August 3, 2016

ഫ്രിഡ്ജിന്റെ മുകളിൽ ഒരു പാറ

��ഇന്നലെ ഞങ്ങടെ ഡബിൾ - ഡോർ ഫ്രിഡ്ജിന്റെ മുകളിൽ ഒരു പാറ്റ..! തല്ലിക്കൊല്ലാൻ ചൂൽ എടുത്ത് കൊണ്ട് വന്നപ്പോ അത് പറന്ന് ജ്യൂസറിന്റെയും ഓവന്റെയും ഇടയിലേക്ക്ക് പോയി. ഒരു വിധത്തിൽ ചൂലുകൊണ്ട് തുരത്തിയപ്പോൾ അത പറന്ന് ഹാൾ ലൂടെ,.. ബെഡ്‌റൂമിലേക്ക് പോയി.. ഞാൻ ചൂലുകൊണ്ട് പിന്നാലെ ഓടി. നോക്കിയപ്പോൾ Ac യിൽ ഇരിക്കുന്നു... ചൂലുകൊണ്ട് അടിച്ചാൽ Ac തരിപ്പണമാകും... ഒരു വിധത്തിൽ അതിനെ തുരത്തി ... ഇത്തവണ അത് പറന്നത് ഹാളിലേക്കാണ്.. ആ നശിച്ച പാറ്റ വന്നിരുന്നത് പുതു പുത്തൻ LED TV യിൽ ...�� ഹോം തിയ്യറ്റർ ഉൾപ്പെടെ ഒന്നര ലക്ഷമാണ് വില...! എങ്ങിനെ ചൂലുകൊണ്ടടിക്കും...? ഇവിടുന്നു പറന്നാൽ പോർച്ചിൽ കിടക്കുന്ന BMW കാറിൽ ആയിരിക്കും ഇനി പോയിരിക്കുക ..!��
ഹൊ ...ഇപ്പഴത്തെ പാറ്റകളുടെ ഒക്കെ ഒരു ബുദ്ധിയേ....!

No comments:

Post a Comment