Showing posts with label fun. Show all posts
Showing posts with label fun. Show all posts

Thursday, August 4, 2016

അങ്ങനെ ശശി വിണ്ടും ശശി

Girl.. എടാ നീ എവിടെയാ....?

ശശി .... ഞാൻ വിട്ടിൽ ആണ് മുത്തെ .

Girl.. .. എന്റെ വിട്ടിൽ ആരും ഇല്ല ..

ശശി........ ആണോ . Aftr 5 മിനിറ്റ് കഴിഞ്ഞ് ശശി അവൾക്ക് message അയച്ചു

ശശി ... ഞൻ നിന്റെ വിടിന്റെ മുന്നിൽ ഉണ്ട് gate lock ആണല്ലോ ..

Girl .... അതല്ലെ POTTTA ഞൻ പറഞ്ഞത് വിട്ടിൽ ആരും ഇല്ലാന്ന് . ഞങ്ങൾ ടൂർ പോയതാ .

.അങ്ങനെ ശശി വിണ്ടും ശശി.........

അയ്യേ ഒരു ഷർട്ട് ഇടാൻ പോലും ഗതി ഇല്ലാത്തവ നാന്നോ നീ ങ്ങളുടെ രാ ജാവ്

അറബി : നിങ്ങളൂടെ നാട്ടിൽരാജാ വില്ലേ❓

ഇന്ത്യൻ : ഉണ്ടല്ലോ

അറബി: ആരായിരു ന്നു രാജാവ്

ഇന്ത്യൻ: നൂറ് രൂപയു ടെ ഇന്ത്യൻ രൂപി സിലു ള്ള ഗാന്ധി ജീയുടെ പോ ട്ടോ കാണിച്ചി ട്ട് ഇത് തന്നെ യാണ് ഞങ്ങ ളുടെ രാജാ വ്,

അറബീ: അയ്യേ ഒരു ഷർട്ട് ഇടാൻ പോലും ഗതി ഇല്ലാത്തവ നാന്നോ നീ ങ്ങളുടെ രാ ജാവ്

ഇന്ത്യൻ: അത് ഞങ്ങ ളുടെ രാജാ വ് ഉമ്രക്ക് പോ യപ്പോൾ എടു ത്ത ഫോട്ടോ

അറബി: മാഷാ അള്ളാ

ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത

അയാൾ വിവാഹ മോചനം കഴിഞ്ഞ്‌ വീട്ടിൽ വന്നു.

തന്‍റെ മുറിയുടെ മൂലയില്‍ ഒരു പെട്ടിയിൽ കുറേ ഒഴിഞ്ഞ മദ്യക്കുപ്പികൾ ഇരിക്കുന്നത്‌ അയാളുടെ ശ്രദ്ധയിൽ പെട്ടു.
അതിൽ നിന്നും ഒരു ബോട്ടിലെടുത്ത്‌ ദേഷ്യത്തിൽ വലിച്ചെറിഞ്ഞു കൊണ്ട്‌ അയാള്‍ പറഞ്ഞു:

"നീ കാരണം എനിക്ക്‌ എന്റെ ഭാര്യയെ നഷ്ടപ്പെട്ടു".

വീണ്ടും അടുത്ത കുപ്പി എറിഞ്ഞു കൊണ്ട്‌ അയാള്‍ പറഞ്ഞു: "എനിക്ക്‌ മക്കൾ ഇല്ലാത്തതിന്‌ കാരണക്കാരൻ നീയാണ്‌".

വീണ്ടും അടുത്ത കുപ്പി എറിഞ്ഞ് കൊണ്ട്‌ അയാൾ പറഞ്ഞു: "എന്റെ ജോലി പോകാൻ കാരണം നീയാണ്‌".

വീണ്ടും അയാൾ അടുത്ത കുപ്പി എറിയാനായെടുത്തപ്പോൾ അയാള്‍ക്ക്‌ മനസ്സിലായി, അത്‌ പൊട്ടിക്കാത്തതാണെന്ന്. അയാൾ പറഞ്ഞു:

"നീ ഈ സൈഡിലേക്ക്‌ മാറി നിൽക്ക്‌.. എനിക്കറിയാം, നിനക്ക്‌ ഈ സംഭവങ്ങളിൽ ഒരു പങ്കുമില്ലെന്ന്....!"'

(ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്‌ ..!!)

മയ്യത്ത് നിസ്കാരം നാളെ 12 മണിക്ക

സിമന്റ്‌ കച്ചവടക്കാരനായ മമ്മദ്ക്ക സിമന്റ്‌ ലോഡ്‌ കാത്ത്‌ ഏറെ വൈകി.... ലോഡ്‌ എത്തിയതുമില്ല....

അവസാനം കട അടച്ച് വീട്ടിലേക്ക്‌ നടന്നു... അപ്പോഴേക്കും സിമന്റ്‌ കമ്പനിയിൽ നിന്ന് ഫോൺ വന്നു....കടയിൽ ഫോൺ എടുക്കാതായതോടെ വീട്ടിലെ നമ്പറിലേക്ക്‌ വിളിക്കേണ്ടി വന്നു....

ഫോണെടുത്തത് സഹധര്‍മ്മിണിയായ ബീവാത്തു.....

"ഹലൊ മമ്മദ്ക്കാടെ വീടല്ലെ"

"അതെ.... പക്ഷെ മമ്മദ്ക്കാ എത്തിയട്ടില്ല"

"മമ്മദ്ക്ക വരുമ്പൊ പറയണം.... രാത്രി പന്ത്രണ്ടോടെ അംബുജ വരും... ഇനി വൈകിയാലും കാത്ത്‌ നിൽക്കാൻ മറക്കരുത്‌.... അഡ്വാൻസ് കൊടുക്കാത്തതു കൊണ്ടു ഭാരതി വരുന്നില്ലാന്നും പറഞ്ഞേക്കണം...."

മമ്മദ്ക്ക വീട്ടിലെത്തി... മയ്യത്ത് നിസ്കാരം നാളെ 12 മണിക്ക്

Wednesday, August 3, 2016

ചില പൊടിക്കൈകള്‍

നമുക്ക് വീടുകളിൽ ചെയ്യാൻ പറ്റുന്ന ചില പൊടിക്കൈകള്‍ """""""""""""""""""""""""""""""""""""""""""""""""""""""""""""""""""" 1) മില്‍ക്ക് ഷേക്ക് ഉണ്ടാക്കുമ്പോള്‍ രണ്ട്‌ തുള്ളി ഷാമ്പൂ ചേര്‍ത്താല്‍ നല്ല രുചിയും മണവും പതയും കിട്ടും....

2) ഇടിയപ്പത്തിന് മാവു കുഴക്കുമ്പോള്‍ അല്പം ഗ്രീസ് ചേര്‍ത്താല്‍ ഇടിയപ്പം കെട്ടുപിണയാതെ കിട്ടാന്‍ സഹായിക്കും...

3) മുറുക്ക് / അച്ചപ്പം ഉണ്ടാക്കുമ്പോള്‍ ഉള്ളില്‍ കുറച്ച് കെട്ടുകമ്പി വെക്കുന്നത് മുറുക്ക് / അച്ചപ്പത്തിന് ഉറപ്പ് കിട്ടാന്‍ നല്ലതാണ്.

4) ഉഴുന്ന് വട കേടുകാതിരിക്കിൻ മാവ് റബ്ബർ പാലിൽ കുഴച്ചാൽ മതി. നല്ല മയവും കിട്ടും

5) മുറുക്കാൻ ചവയ്ക്കുമ്പോൾ അല്പം മുളകുപൊടി വായിലിടുക. നല്ല ചുവപ്പു നിറവും രുചിയും കിട്ടും

6) ചക്കക്കുരു കഴിച്ചതിന് ശേഷം തണുത്ത വെള്ളത്തില്‍ കുളിച്ചാല്‍ ഗ്യാസ്ട്രബിളിന് കുറവുണ്ടാണ്ടാക്കും

7) )പ്രാണികൾ കടിച്ച ഭാഗത്ത് അല്പം ചൊറിയണം പിഴിഞ്ഞൊഴിച്ചാൽ ചൊറിച്ചിൽ ശമിക്കും. കാന്താരിമുളക് അരച്ച് തേച്ചാല്‍ കടിയും മാറും

8) തലകറക്കം വരുമ്പോൾ കിണറ്റിന്റെ വക്കത്ത് / അടുത്തുള്ള മരത്തില്‍ കയറി ഇരിക്കുന്നത് നല്ലതാണ്, ദീർഘാശ്വാസം ലഭിക്കും

9) തേനെടുക്കുമ്പോൾ കൂട്ടിൽ പെട്രോൾ ഒഴിച്ച് കത്തിച്ചാൾ തേനീച്ചയുടെ കുത്ത് ഒഴിവാക്കാം

10) പല്ല് തേക്കുമ്പോൾ അല്പം Harppic ചേര്‍ത്താൽ വായ് നാറ്റം കുറയും പല്ലും വയറും വെളുക്കും

11) മീൻ പൊരിക്കുമ്പോൾ കുറച്ച് വെള്ളം ഒഴിച്ചാൽ ചട്ടിയില്‍ പിടിക്കാതെ ഇളകികിട്ടും

12) പൊട്ടിച്ച തേങ്ങ വെള്ളത്തില്‍ ഇട്ടു പുഴുങ്ങി എടുത്താല്‍ കൂടുതല്‍ പാല്‍ കിട്ടും കൊപ്ര ആയും ഉപയോഗിക്കാം..

13) ഹോട്ടലുകാര്‍ ചായഅടിക്കുമ്പം പതയാനും കൂടുതല്‍ ചായ കിട്ടാനും അല്പം സര്‍ഫ് ചേര്‍ക്കാവുന്നതാണ്

14) മസാലദോശ ഉണ്ടാക്കുമ്പോൾ ഇച്ചിരി മസാല കൂടി ഉള്ളിൽ വച്ചാൽ മസാല ദോശയുടെ രുചിയും മണവും ലഭിക്കും..പണവും ലാഭിക്കാം..

15) ഉറങ്ങുന്നതിനു മുന്‍പ് ഒരുഗ്ലാസ് ചെറു ചൂട് വെള്ളത്തില്‍ ഒരു പിടി കാന്താരിമുളക് അരച്ച് കലക്കി കുടിച്ചാല്‍ സുഖനിദ്ര ലഭിക്കും '' " "

ഈ അറിവുകള്‍ പരമാവധി ഷെയര്‍ ചെയ്യുക... പൊതുജനതാല്‍പര്യാര്‍ത്ഥം

നയൻതാരാ

പത്രം വായിക്കുന്ന ഭാര്യ : "ദേ.. എന്‍ട്രന്‍സിന്റെ റിസൾട്ട് വന്നു.

ആദ്യത്തെ 8 റാങ്കും പെൺപിള്ളേർക്കാ..."

ഭർത്താവ്: "നയൻതാരാ.." . . . . . . . . . . . . . . . . . . . . . . . . . . . . . . .







ഭാര്യ: "നയൻതാരയോ ??? നിങ്ങൾക്കീയൊരു ചിന്തയേ ഉള്ളോ..???"




ഭർത്താവ്: "അതല്ലെടീ... 9th ആരാന്ന്....???��"

എന്റെ പേര് അനിത

തരിച്ചു പോകും.

എന്റെ പേര് അനിത. എനിക്ക് 18 വയസ്സുണ്ട്.

ഇപ്പോൾ പ്ലസ് ടൂവിൽ പഠിക്കുന്നു....


















ഇതു കഴിയുമ്പോ ഡിഗ്രിക്ക് പോണം

കടലിനു നടുവില്‍ ഒരു മാവു നട്ടാല്‍

ടീച്ചര്‍ : കടലിനു നടുവില്‍ ഒരു മാവു നട്ടാല്‍ അതില്‍ നിന്നു എങ്ങനെ മാങ്ങ പറിക്കും?

ടിണ്റ്റുമോന്‍ : ഒരു കിളിയെ പോലെ പറന്നു പോയി പറിക്കാം ..

ടീച്ചര്‍ : കിളിയായി നിണ്റ്റെ അച്ഛന്‍ പറക്കുമോടാ ?

ടിണ്റ്റുമോന്‍ : കടലിനു നടുവില്‍ നിങ്ങളുടെ അപ്പന്‍ പോയി മാവു നടുമോ തള്ളേ..

ഇപ്പൊ കിടക്കപ്പൊറുതിയില്

Christmass -നെ കുറിച്ച് ഒരു caption ആലോചിച്ചു, ഒരു പേപ്പര്‍ താളില്‍ ഇങ്ങിനെ കോറി;

In this Christmass night....
Im waiting for you, Santa....

പത്താം ക്ളാസ് കഷ്ടിച്ചു ജയിച്ചതിന്‍റെ അഹങ്കാരവുമായി നടക്കുന്ന എന്‍റെ ഭാര്യ അതു വായിച്ചു;

ഈ ക്രിസ്മസ് രാത്രിയില്‍ ശാന്തേ, നിനക്കു വേണ്ടി കാത്തിരിക്കും.

ഇപ്പൊ കിടക്കപ്പൊറുതിയില്ല

ഇപ്പ പറയാൻ സമയ്യില

നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ നല്ല ഗ്ലാമറുള്ള ആൾക്കാർ എപ്പോഴും ബിസി ആയിരിക്കും കാരണം എന്താണന്നറിയോ









അയോ ഇപ്പ പറയാൻ സമയ്യില്ല ഞാൻ ബിസിയാ

പ്ലീസ് ഒച്ച വച്ച് നാറ്റിക്കരുത്...

ഭാര്യ ജോലി ചെയ്യുന്ന ��ഓഫീസിൽ ����ശശി ചെല്ലുമ്പോൾ ����ഭാര്യ മാനേജരുടെ ��മടിയിൽ ഇരിക്കുന്നു❗ ശശി���� :: ഇറങ്ങി വാടി ഇവിടെ ഈ ജോലി ഇന്നത്തോടെ ��⌚ നിർത്തിക്കോണം

മാനേജർ��:: പ്ലീസ് ഒച്ച ����വച്ച് നാറ്റിക്കരുത്...

ശശി���� :: നാറ്റിക്കും❗ എല്ലാവരും അറിയട്ടെ ഇവിടെ സ്‌റ്റാഫിന്������ ഇരിക്കാൻ���� കസേര പോലും ഇല്ലാത്ത ❌കാര്യം❗������

ശവസംസ്കാരം നാളേ

ഓടി കൊണ്ടിരുന്ന ബസ്സിൽ 'ദേശീയ ഗാനം' വെച്ചപ്പോൾ എഴുന്നേറ്റ് നിന്ന് ഡ്രൈവർ മാതൃകയായി

''ശവസംസ്കാരം നാളേ''

ആകാശത്ത് നക്ഷത്രമാകുമെന്ന

മരിച്ചുകഴിഞ്ഞാൽ നമ്മൾ ആകാശത്ത് നക്ഷത്രമാകുമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് എന്തായാലും എനിക്ക് ഗോവാ ബീച്ചിന്റെ മേലെ കിട്ടിയാൽ മതിയായിരുന്നു��

പ്രിസ്മ ആണോ

മരിച്ചു പോയ തന്റെ പ്രിയതമന്റെ ബ്ലാക്ക്&വൈറ്റ് ഫോട്ടോയും നോക്കി ഇരിക്കുന്ന മുത്തശ്ശിയോട് ചെറുമകൻ ചോദിച്ചു. പ്രിസ്മ ആണോ? മുത്തശ്ശി : പ്രിസ്മ അല്ല.. . . .

ആസ്മ ആയിരുന്നു �� ��

അമല പോൾ

പണ്ടെനിക്ക് സ്കിൻ പ്രോബ്ലം ഉണ്ടായിരുന്നു. അന്ന് എന്റെ ഫ്രണ്ട് ആണ് എനിക്ക് ചന്ദ്രിക സജസ്റ്റ് ചെയ്തെ... ഇപ്പോ എനിക്ക് ഫാമിലി പ്രോബ്ലം വന്നപ്പോ ഒരു പന്നീം ഇല്ല.... :-അമല പോൾ.

കബാലി.. ഡാ

കബാലി ലോകമെമ്പാടും തീയറ്ററുകൾ നിറഞ്ഞാടുന്നത് കണ്ടു ഹിന്ദി സിനിമയിലെ മുടിചൂടാ മന്നൻ അമിതാവച്ചൻ രജനി അണ്ണനെ ഫോൺ ചെയ്തു പറഞ്ഞു, "രജനി സാർ എന്തായിത് പൊളിച്ചടുക്കുവാണല്ലോ" രജനി : ഇന്നലെ ടോം ക്രൂസും വിളിച്ചു ഇത് തന്നാ പറഞ്ഞത്. അമിതാബ് : ങേ.. ടോം ക്രൂസ് വിളിച്ചെന്നോ ? വെറുതെ തള്ളാതെ സാർ. രജനി : ആമാ സാർ. നെജമാ അവര് കൂപ്പിട്ടാര്. ഇന്നേക്ക് സായിന്ദിരം ഞാൻ ഡിന്നർ ടോമിന്റെ കൂടെയാ. അമിതാബ് : എന്നാ ഞാനും വരട്ടെ ? ഇങ്ങള് വെറുതെ തള്ളുകയാണോ എന്നറിയാമല്ലോ. രജനി : അതുക്കെന്ന.. വാങ്ക.. സന്തോസമാ വാങ്ക.. സാർ. അങ്ങനെ അവര് രണ്ടാളും കൂടി രജനിയണ്ണന്റെ ജെറ്റിൽ ടോം ക്രൂസിന്റെ വീട്ടിൽ അത്താഴവിരുന്നിനു പോയി . രജനി കതകിൽ മുട്ടിയപ്പോ ടോം ക്രൂസ് ആണ് വാതിൽ തുറന്നത്. രജനിയെ കണ്ട പാടെ ടോം ക്രൂസ്, "വരൂ.. വരൂ.. രജനിയണ്ണാ. ഞാൻ കാത്തിരിക്കുവാരുന്നു . ഇതാരാ കൂടെ ? സുഹൃത്താണോ?" അമിതാവച്ചൻ ഞെട്ടി. അവിടുന്ന് അത്താഴമൊക്കെ കഴിഞ്ഞു തിരികെ പോകാൻ നേരം ജെറ്റിലെ പതു പതുത്ത സീറ്റിൽ ചാഞ്ഞിരുന്നു ഒരു ഓറഞ്ചു ജൂസ് സിപ് ചെയ്തു കൊണ്ട് അമിതാബ് ചോദിച്ചു, "രജനി സാർ ലോകത്തിലെ എല്ലാവര്ക്കും നിങ്ങളെ അറിയാമോ ?" രജനി : എന്നാ സോദ്യം സാർ . ഇന്ത ഉലകത്തിലെ എല്ലാർക്കും നാൻ യാരെന്നു തെരിയും. അമിതാബ്: അപ്പൊ ഒബാമയ്ക്കും നിങ്ങളെ അറിയാമോ ? രജനി : അറിയാമോന്നോ ? ഇത് നല്ല സോദ്യം. അവര് എന്നോടെ പെരിയ ഫ്രണ്ട് സാർ. അമിതാബ് : ഒന്ന് പോയെ പോയെ. തള്ളുന്നതിനും ഒരു അതിരില്ലേ. ഇത് കേട്ട പാടെ രജനി പൈലറ്റിനോട് പറഞ്ഞു "ഡായ്.. പൈലറ്റേ.. പ്ലെയിൻ വാഷിങ്ങ്ടണുക്കു തിരുപ്പെടാ" വാഷിംഗ്ടൺ എയർപോർട്ടിൽ നിന്നും ഒരു ആട്ടോ വിളിച്ചു അവർ നേരെ വൈറ്റ് ഹൌസിന്റെ ഗേറ്റിൽ എത്തിയപ്പോ ഒബാമയുടെ കാർ പുറത്തേക്കു വരികയായിരുന്നു . കാറിന്റെ ചില്ലു താഴ്ത്തി ഒബാമ പറഞ്ഞു. "അല്ലാ ഇതാര് .. ഇതെന്താ രജനിയണ്ണാ ഒരു മുന്നറിയിപ്പും ഇല്ലാതെ ? ഞാനൊരു മീറ്റിങ്ങിനു പോകാനിറങ്ങിയതാ . പോയിട്ട് ശടേന്ന് തിരികെയെത്താം. നിങ്ങള് കേറിയിരി . ചായ ഞാൻ വന്നിട്ട് നമുക്കൊരുമിച്ചു കുടിക്കാം . മിഷേലും പിള്ളേരും ഇന്നലേം കൂടി അണ്ണന്റെ കാര്യം പറഞ്ഞതെ ഒള്ളാരുന്നു . ഇതാരാ കൂടെ ? കൂട്ടുകാരൻ ആണോ ?" അമിതാവച്ചൻ ഞെട്ടിത്തകർന്നു തരിപ്പണമായി. ഒബാമേടെ വീട്ടീന്ന് ചായേം വടേം കഴിച്ചു തിരികെയുള്ള യാത്രക്കിടയിൽ അമിതാബ് വീണ്ടും ശകലം വിറയലുള്ള ശബ്ദത്തിൽ ചോദിച്ചു, "അപ്പൊ ഇങ്ങക്ക് പോപ്പിനെയും അറിയാമോ ?" രജനി : യാര്?.. പാപ്പാ ? എനക്ക് തെരിയുമാന്നാ? ഹാ.. ഹാ.. ഹാ.. ഹാ.. ( കബാലി സ്റ്റൈലിൽ ചിരിക്കുന്നു) "ഡായ് പൈലറ്റേ.. പ്ലെയിൻ വത്തിക്കാനുക്ക് തിരുപ്പെടാ" അവർ വത്തിക്കാനിൽ എത്തിയപ്പോ പോപ്പ് ജനങ്ങൾക്ക് ദർശനം നൽകാനായി തന്റെ അരമനയുടെ ബാൽക്കണിയിൽ വരാനുള്ള സമയം ആകാറായിരുന്നു . അവർ രണ്ടു പേരും ആൾക്കൂട്ടത്തിനിടയിൽ നിന്നു . കുറച്ചു കഴിഞ്ഞപ്പോ രജനി പറഞ്ഞു "അമിതാബ് സാർ.. നാൻ ഇങ്കെ പെരിയ കൂട്ടത്തിൽ നിന്നാൽ സെലപ്പോ പാപ്പ് എന്നെ കണ്ടെന്ന് വരില്ല. നാൻ അരമനയിൽ പോയി അദ്യത്തെ കണ്ട ശേഷം ഞങ്ങൾ ഒരുമിച്ചു ബാൽക്കണീലോട്ടു വരാം. അമിതാബ് മറുത്തൊന്നും പറഞ്ഞില്ല. രജനി നേരെ അരമനയിലേക്കു പോയി . കുറച്ചു നേരം കഴിഞ്ഞു പോപ്പിന്റെയൊപ്പം ബാൽക്കണിയിൽ വന്നു . അമിതാബ് നിന്നയിടത്തേക്കു നോക്കി കൈ വീശി കാണിച്ചു. അമിതാബ് കൈ ഉയർത്തി കാട്ടിയ ശേഷം കുഴഞ്ഞു വീഴുന്നതാണ് രജനി കണ്ടത്. അത് കണ്ടു പരിഭ്രമിച്ച രജനി മറ്റൊന്നും ആലോചിക്കാൻ നിൽക്കാതെ ബാൽക്കണിയിൽ നിന്നും എടുത്തു ചാടി . വായുവിൽ വരുന്ന വഴിക്കു വെറുതെ ഒരു രസത്തിനു രണ്ടു മൂന്ന് മലക്കം കൂടി മറിഞ്ഞു അമിതാബിന്റെയടുത്തു ലാൻഡ് ചെയ്തു. അപ്പോഴുക്കും അടുത്തു നിന്നിരുന്നവർ അമിതാബിനെ പിടിച്ചേണീല്പ്പിച്ചു . "എന്നാ സാർ എന്നാ ആച്ചു ഉങ്കളുക്ക് ?" രജനി ചോദിച്ചു . പതിയെ കണ്ണ് തുറന്ന് അടുത്തു നിന്ന ആൾ നൽകിയ കുപ്പിയിലെ വെള്ളം ഒരിറക്ക് കുടിച്ചു കൊണ്ട് അമിതാബ് ബച്ചൻ പറഞ്ഞു... "എന്താ ഇങ്ങനെയൊക്കെ?നിങ്ങൾ പോപ്പിന്റെയൊപ്പം ബാൽക്കണിയിൽ വന്നപ്പോ എന്റെ അടുത്ത് നിന്ന ഇറ്റലിക്കാരൻ എന്നോട് ചോദിക്കുവാ രജനിയുടെ കൂടെ ബാൽക്കണിയിൽ നിൽക്കുന്ന ആൾ ആരെന്ന്....." (അപ്പോൾ പഛാത്തലത്തിൽ) ഹാ.. ഹാ.. ഹാ.. ഹാ.. കബാലി.. ഡാ����

രാജാവിനെ "king"

രാജാവിനെ "king" എന്നു വിളിക്കുമ്പോൾ , റാണിയെ "Kingini" എന്നു വിളിക്കുന്നതിൽ തെറ്റുണ്ടോ കൂട്ടുകാരേ��

ഫ്രിഡ്ജിന്റെ മുകളിൽ ഒരു പാറ

��ഇന്നലെ ഞങ്ങടെ ഡബിൾ - ഡോർ ഫ്രിഡ്ജിന്റെ മുകളിൽ ഒരു പാറ്റ..! തല്ലിക്കൊല്ലാൻ ചൂൽ എടുത്ത് കൊണ്ട് വന്നപ്പോ അത് പറന്ന് ജ്യൂസറിന്റെയും ഓവന്റെയും ഇടയിലേക്ക്ക് പോയി. ഒരു വിധത്തിൽ ചൂലുകൊണ്ട് തുരത്തിയപ്പോൾ അത പറന്ന് ഹാൾ ലൂടെ,.. ബെഡ്‌റൂമിലേക്ക് പോയി.. ഞാൻ ചൂലുകൊണ്ട് പിന്നാലെ ഓടി. നോക്കിയപ്പോൾ Ac യിൽ ഇരിക്കുന്നു... ചൂലുകൊണ്ട് അടിച്ചാൽ Ac തരിപ്പണമാകും... ഒരു വിധത്തിൽ അതിനെ തുരത്തി ... ഇത്തവണ അത് പറന്നത് ഹാളിലേക്കാണ്.. ആ നശിച്ച പാറ്റ വന്നിരുന്നത് പുതു പുത്തൻ LED TV യിൽ ...�� ഹോം തിയ്യറ്റർ ഉൾപ്പെടെ ഒന്നര ലക്ഷമാണ് വില...! എങ്ങിനെ ചൂലുകൊണ്ടടിക്കും...? ഇവിടുന്നു പറന്നാൽ പോർച്ചിൽ കിടക്കുന്ന BMW കാറിൽ ആയിരിക്കും ഇനി പോയിരിക്കുക ..!��
ഹൊ ...ഇപ്പഴത്തെ പാറ്റകളുടെ ഒക്കെ ഒരു ബുദ്ധിയേ....!

സ്നേഹിക്കാനൊരു പെണ്ണ് വേണം

ലൈഫിലെ ഓരോ സെക്കന്റും ആസ്വദിക്കണമെങ്കിൽ സ്നേഹിക്കാനൊരു പെണ്ണ് വേണം എന്നില്ല,,, തല തിരിഞ്ഞ ചെങ്ങായ്മാര്ണ്ടായാ മതി.... ❤ ❤

കണ്ണിനു ഒരു ആശ്വാസം കിട്ടും

കൂടുതൽ വാട്സാപ്‌ ഉപയോഗിക്കുന്നർ ധാരാളം വെള്ളം കുടിക്കണം.. കൂടുതലായി വാട്സപ്‌ ഉപയോഗിക്കുന്നത്‌ കണ്ണിനു ഗുരുതര രോഗങ്ങൾ ഉണ്ടാക്കും. ധാരാളം വെള്ളം കുടിക്കുംബോൾ ഇടക്ക്‌ ഇടക്ക്‌ മൂത്രം ഒഴിക്കാൻ പോവേണ്ടി വരും...അപ്പോൾ കണ്ണിനു ഒരു ആശ്വാസം കിട്ടും.... ����������