Thursday, August 4, 2016

ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത

അയാൾ വിവാഹ മോചനം കഴിഞ്ഞ്‌ വീട്ടിൽ വന്നു.

തന്‍റെ മുറിയുടെ മൂലയില്‍ ഒരു പെട്ടിയിൽ കുറേ ഒഴിഞ്ഞ മദ്യക്കുപ്പികൾ ഇരിക്കുന്നത്‌ അയാളുടെ ശ്രദ്ധയിൽ പെട്ടു.
അതിൽ നിന്നും ഒരു ബോട്ടിലെടുത്ത്‌ ദേഷ്യത്തിൽ വലിച്ചെറിഞ്ഞു കൊണ്ട്‌ അയാള്‍ പറഞ്ഞു:

"നീ കാരണം എനിക്ക്‌ എന്റെ ഭാര്യയെ നഷ്ടപ്പെട്ടു".

വീണ്ടും അടുത്ത കുപ്പി എറിഞ്ഞു കൊണ്ട്‌ അയാള്‍ പറഞ്ഞു: "എനിക്ക്‌ മക്കൾ ഇല്ലാത്തതിന്‌ കാരണക്കാരൻ നീയാണ്‌".

വീണ്ടും അടുത്ത കുപ്പി എറിഞ്ഞ് കൊണ്ട്‌ അയാൾ പറഞ്ഞു: "എന്റെ ജോലി പോകാൻ കാരണം നീയാണ്‌".

വീണ്ടും അയാൾ അടുത്ത കുപ്പി എറിയാനായെടുത്തപ്പോൾ അയാള്‍ക്ക്‌ മനസ്സിലായി, അത്‌ പൊട്ടിക്കാത്തതാണെന്ന്. അയാൾ പറഞ്ഞു:

"നീ ഈ സൈഡിലേക്ക്‌ മാറി നിൽക്ക്‌.. എനിക്കറിയാം, നിനക്ക്‌ ഈ സംഭവങ്ങളിൽ ഒരു പങ്കുമില്ലെന്ന്....!"'

(ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്‌ ..!!)

No comments:

Post a Comment