ഒരിക്കല്‍ പട്ടണത്തില്‍ എത്തിയ നമ്പൂതിരി തണ്റ്റെ രണ്ട് പഴയ സുഹ്യത്തുകളെ അവിടെ വച്ചു കാണിനിടയായി. സ്വജാതിയില്‍ പെട്ടവരല്ലെങ്കിലും നമ്പൂതിരിക്ക് അവരോടും അവര്‍ക്ക് നമ്പൂതിരിയോടും വലിയ സ്നേഹമായിരുന്നു.
കുറെ കാലത്തിനു ശേഷം കാണൌന്നതല്ലേ ? സുഹ്യത്തുകള്‍ അദ്ദേഹത്തെ ഭക്ഷണം കഴിക്കാനായി ഒരു ഹോട്ടലിലേക്കു ക്ഷണിച്ചു.
നമ്പൂതിരി ആ ക്ഷണം സ്വീകരിച്ചുകൊണ്ടു അവരോടൊപ്പം ഹോട്ടലിലേക്കു കയറി. നമ്പൂതിരിക്കു ഉഴുന്നു വടയും കപ്പിയും ഓര്‍ഡര്‍ ചെയുതു. അവര്‍ക്ക് കഴിക്കാന്‍ 'ബുള്‍സ് ഐ' ആണു പറഞ്ഞിരുന്നത്. കത്തിയും മുള്ളും ഉപയോഗിച്ചു തണ്റ്റെ സുഹ്യത്തുക്കള്‍ തിന്നുന്നതു കണ്ട് അറപ്പ് പ്രകടിപ്പിച്ച നമ്പൂതിരിയോട് സുഹ്യ്ത്ുകളിലൊരാള്‍ ചോദിച്ചു :
എന്താ തിരുമനി ഞങ്ങള്‍ കഴിക്കുന്നത് കണ്ട് അറപ്പ് തോന്നുന്നുണ്ടോ ?.. ഉവ്വോന്നോ ?.... ! കൈകൊണ്ട് തൊടാനറക്കണത് വായോണ്ട് തിന്നണ കണ്ടാ നമുക്കുന്നല്ല്യാ ആര്‍ക്കയാല്യും അറപ്പ് തോന്ന്ല്യേ ?
No comments:
Post a Comment