ഒരിക്കല്‍ ഒരു പത്രത്തില്‍ വന്ന ഒരു വാര്‍ത്ത സര്‍ദാര്‍ജിമാരെ ഒന്നടങ്കം പ്രകോവിപ്പിച്ചു. 'അമ്പതു ശതമാനം സര്‍ദാര്‍മാരും വിഡ്ഢികളാണു' എന്നായിരുന്നു ആ വാര്‍ത്ത.
തങ്ങളുടെ വര്‍ഗത്തെ മൊത്തത്തില്‍ അധിക്ഷേവിച്ചെഴുതുയ പത്രത്തിനെതിരെ അവര്‍ പ്രതികരിക്കാന്‍ യോകം ചേര്‍ന്നു.
യോകസ്ഥലത്തു നിന്നും ജാഥയായി പത്രമാഫീസിലെത്തിയ സര്‍ദാര്‍മാര്‍ എഡിറ്ററെ കണ്ട് തങ്ങളുടെ പ്രതിക്ഷേധം അറിയിച്ചു. 'ക്ഷമിക്കണം നാളെ തന്നെ ഒരു തിരുത്തു കൊടുക്കാം' എന്നു പറഞ്ഞ എഡിറ്റര്‍ തിരുത്തി നല്‍കുന്ന വാചകം അവരെ പറഞ്ഞു കേള്‍പ്പിച്ചു.
അതു കേട്ട സര്‍ദാര്‍മാര്‍ സന്തുഷ്ടരായി അവിടെ നിന്നും മടങ്ങിപ്പോയി. പിറ്റേന്ന് പത്രത്തില്‍ വന്ന് തിരുത്ത് ഇപ്രകാരം ആയിരുന്നു. അമ്പതു ശതമാനം സര്‍ദാര്‍മാരും വിഡ്ഢികളല്ല !
No comments:
Post a Comment