Wednesday, December 7, 2016

സര്‍ദറിനു ഒരു മകനുണ്ട്‌. നല്ല മിടുക്കനായ്‌ ഒരു പയ്യന്‍! ഒരു ദിവസം വെള്ളം കൊണ്ടുവരാനായി മണ്‍കുടമെടുത്തു അവന്‍ അയല്‍പക്കത്തേക്ക്‌ പോവുകായിരുന്നു.

എടാ, ഇവിടെ വാ! വെള്ളം കൊണ്ടുവരാന്‍ പോകുന്ന്‌ മകനെ സര്‍ദാര്‍ തിരിച്ചു വിളിച്ചു. തിരികെ തണ്റ്റെ അടുക്കലെത്തിയ മകനെ പിടിച്ച്‌ ചന്തിക്കിട്ടു രണ്ടു വീക്കു വച്ചു കൊടുത്തു എന്നിട്ട്‌ സര്‍ദാര്‍ പറഞ്ഞു :

എടാ, കുടം പൊട്ടിക്കരുത്‌,ട്ടോ! ഈ കാഴ്ച്ച കണ്ടു നിന്ന ഒരാള്‍ സര്‍ദാര്‍നോട്‌ ചോദിച്ചു:

എന്തെ സര്‍ദാറെ നിങ്ങള്‍ ഈ കാണിച്ചത്‌? അവന്‍ വെള്ളം കോരാന്‍ പോകുകയ്യില്ലേ ,അല്ലാതെ അവന്‍ കുടം പൊട്ടിച്ചിട്ടൊന്നുമില്ലല്ലോ?

എടോ തനിക്കെന്തറിയാം. കുടം പൊട്ടിച്ച ശേഷം ഞാന്‍ അവനെ തല്ലിയിട്ടു വല്ല കാരിയവവും ഉണ്ടോ?

No comments:

Post a Comment