Friday, November 18, 2016

സര്‍ദാര്‍ജിയുടെ മൊബൈല്‍ കണക്ഷന്‍ പോസ്റ്റ്‌ പെയ്ഡാണു. ഓരോ മസവും വലിയ തുക വരുന്ന്‌ ബില്ലാണു അദ്ദേഹത്തിനു ലഭിക്കുന്നത്‌.

അതു കൊണ്ടുതന്നെ തണ്റ്റെ മൊബൈലില്‍ നിന്നുള്ള്‌ വിളി അദ്ദേഹം പരമാവതി കുറച്ചിരിക്കുകയാണു.

ഒരിക്കല്‍ അദ്ദേഹത്തിനു തണ്റ്റെ ആ മാസത്തെ ബില്‍ തുക അറിയണം.

സുഹ്യത്തുകളുടെ നിര്‍ദ്ദേശം അനുസരിച്ചു അദ്ദേഹം അയാളുടെ മൊബൈലില്‍ നിന്ന്‌ കസ്റ്റമര്‍ കെയറിലേക്ക്‌ വിളിച്ചു.

സര്‍ദാര്‍ : എണ്റ്റെ മൊബൈല്‍ ബില്‍ എത്രയായി ?

കെയര്‍ :സാര്‍,തങ്കളുടെ കറണ്റ്റ്‌ ബില്‍ 685 രൂപയാണു !,... കസ്റ്റമര്‍ കെയറിലില്‍ നിന്നിള്ള മറുപടി കേട്ട്‌ കോപിതനായി സര്‍ദാര്‍ പറഞ്ഞു :

വിഡ്ഢിത്തം പറയാതെടോ ! ഞാന്‍ എണ്റ്റെ കറണ്റ്റ്‌ ബില്ലല്ല-മൊബൈല്‍ ബില്‍ എത്രയായി എന്നാണു ചോദിച്ചത്‌.

No comments:

Post a Comment