Thursday, November 17, 2016

കൊച്ചുസര്‍ദാര്‍മാരുടെ ഒരു സങ്കം നഗരത്തിലെ തീയറ്ററില്‍ സിനിമ കാണാനെത്തി.

ടിക്കറ്റിനു മണിമുഴ്ങ്ങിയപ്പോള്‍ കൂട്ടത്തിലെ ഒരു കുട്ടി നേതാവ്‌ കൌണ്ടറിലെത്തി പൈസ നീട്ടിയപ്പോള്‍ ടിക്കറ്റ്‌ വില്‍പ്പന നടത്തുന്ന ആള്‍ കിളി വാതിലിലൂടെ ആ പയ്യനെ അപാദചൂഡം വീക്ഷിച്ച്‌ ഇപ്രകാരം പറഞ്ഞു :

ഇതു പ്രായ പൂര്‍ത്തിയായവര്‍ക്ക്‌ മാത്രം കാണെണ്ട സിനിമയാണു , അതിനാല്‍ ഒരു കാരണവശാലും ൧൮ ല്‍ താഴേയുള്ളാവര്‍ക്ക്‌ ടിക്കറ്റ്‌ നല്‍കുന്നതല്ല.

അയാളുടെ വാക്കുകള്‍ കേട്ട്‌ കുട്ടി നേതാവ്‌ തണ്റ്റെ സുഹ്യത്തുകളെയെല്ലാം കൌണ്ടറിനടുത്തേക്ക്‌ വിളിച്ച്‌ ശേഷം ടിക്കറ്റ്‌ നല്‍കുന്ന്‌ ആളോട്‌ പറഞ്ഞു പതിനെട്ടില്‍ താഴെയുള്ളവര്‍ക്കല്ലെ ടിക്കറ്റ്‌ നല്‍കാതുള്ളു . ഇതാ ഞങ്ങള്‍ പതിനെട്ടു പേരുണ്ടു , സംശയമുണ്ടെങ്കില്‍ എണ്ണി നോക്കാം... !

No comments:

Post a Comment