Wednesday, November 16, 2016

പട്ടണത്തില്‍ ഒരു വീട്ടില്‍ വാടകയ്ക്ക്‌ താമസ്സിക്കുകയാണു സറ്‍ദാറ്‍ജി . ഒരിക്കല്‍ അദ്ദേഹം ക്ഷുഭിതനായി വീട്ടുടമസ്ഥയോട്‌ ഇപ്രകാരം ചോദിച്ചു

ഇത്രയും കാലം വാടകയും വാങ്ങി നിങ്ങള്‍ എന്നെ പറ്റിക്കുകയായിരുന്നില്ലേ ?

എന്താ സംഗതി ?

എനിക്കു വാടകയ്ക്കു തന്ന വീട്ടില്‍ കുളിമുറിയുണ്ടോ ? സറ്‍ദാറ്‍ജിയുടെ ചോദ്യം കേട്ട വീട്ടുടമശാന്തനായി അദ്ദേഹത്തോട്‌ ചോദിച്ചു :

ആട്ടെ താങ്കള്‍ എണ്റ്റെ വീട്ടില്‍ വാടകയ്ക്ക്‌ താമസ്സിക്കാന്‍ തുടങ്ങിയിട്ട്‌ എത്ര നാളായി ?

നാലു മാസമാകുന്നു,,,!

എന്നിട്ടിപ്പോഴാണോ ഇത്തരത്തിലുള്ള പരാതി പറയുന്നത്‌ ?

വിട്ടില്‍ കുളിമുറി ഇല്ലന്നുള്ള കാര്യം ഇന്നാണു ഞാന്‍ മനസ്സിലാക്കിയത്‌ , ഒരു കാര്യം അറിയുമ്പോഴല്ലെ പറയാന്‍ പറ്റൂ ? എന്നായിരുന്നു സറ്‍ദാറ്‍ജിയുടെ മറുപടി... !

No comments:

Post a Comment