തീരെ ദരിദ്രനായ സര്‍ദാര്‍ജിയുടെ വീട്ടില്‍ ഒരിക്കല്‍ അര്‍ദ്ധരാത്രിയോട് ഒരു കള്ളന്‍ മോഷണത്തിനായി നുഴഞ്ഞു കയറി . എന്തോ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നാദ്ദേഹം കണ്ടത് തണ്റ്റെ മേശവലിപ്പ് തിരിയുന്ന കള്ളനെയാണു. വീട്ടുടമസ്ഥന്‍ തന്നെ കണ്ടെത്തിയതില്‍ കള്ളനു പരിഭ്രമായി . താന്‍ പിടിക്കപ്പെട്ടു എന്നു ചിന്തിച്ചു നില്‍ക്കെ ആ കള്ളണ്റ്റെ കണക്കുകൂട്ടലിനു വിവരീതമായി സര്‍ദാര്‍ജിയാകട്ടെ പൊട്ടിച്ചിരിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു
താന്‍ എണ്റ്റെ മേശവലിപ്പ് തപ്പി ബുദ്ധിമുട്ടണമെന്നില്ല . ഒരു നാലണയ്ക്കു വേണ്ടി ഇന്നു രാവിലെ ഞാനതു മുഴുവന്‍ അരിച്ചുപേറുക്കിയതാ, നല്ല പകല്‍ വേളിച്ചത്തില്‍ പരതീയിട്ടും പത്തു പൈസപോലും എനിക്കു കിട്ടിയില്ല . പിന്നെയണോ തികച്ചും അപരിചിതനായ താന്‍ ഈ ഇരുട്ടില്‍ അതിനകത്തു പരിശോദിക്കുന്നത് ? !
തണ്റ്റെ പരാധീനത ബോധിപ്പിച്ച അദ്ദേഹം കള്ളന്‍ എന്തു വേണേലും തിരഞ്ഞോട്ടേ എന്നു ചിന്തിച്ചു കിടക്കയില്‍ മുഖം തിരിച്ചുകിടന്നു ... !!!!
No comments:
Post a Comment