Tuesday, November 15, 2016

ഒരു ഒഴിവു ദിവസം ബീച്ചില്‍ വിശ്രമിക്കാനെത്തിയതായിരുന്നു സര്‍ദാര്‍. ആ സമയം ധാരാളം വിദേശികളും അവിടെയുണ്ടായിരുന്നു. കടല്‍ത്തീരത്തു മലര്‍ന്ന്‌ കിടന്നു വിശ്രമിക്കുന്ന സര്‍ദര്‍ജിയെ സമീപിച്ചുനൊരു ഇാഗ്ളീഷുകാരന്‍ ചോദിച്ചു :

'ആര്‍ യൂ റിലാക്സിംഗ്‌ ?'

ചോദ്യം കേട്ട സര്‍ദാര്‍ പഞ്ഞു : 'നോ ,ഐ ആം മഹേന്ദര്‍സിംഗ്‌ !' അല്‍പം കഴിഞ്ഞ്‌ മറ്റൊരു ഇാഗ്ളീഷുകാരന്‍ അദ്ദേഹത്തെ സമീപിച്ചു ,

'ആര്‍ യൂ റിലാക്സിംഗ്‌ ?' എന്ന്‌ ചോദ്യം ആവര്‍ത്തിച്ചു .

ക്ഷമ നശിച്ചുകൊണ്ട്‌ സര്‍ദാര്‍ പറഞ്ഞു : 'നോ ,ഐ ആം മഹേന്ദര്‍സിംഗ്‌ !' ഇനി അവിടെക്കിടന്നല്‍ ശരിയാവില്ല എന്നു ചിന്തിച്ച്‌ അദ്ദേഹം എഴുന്നേറ്റ്‌ മണല്‍ തട്ടി കടല്‍ത്തീരത്തുകൂടി നടന്നു. കുറച്ചു നടന്നപ്പോള്‍ ഒരിടത്തായി വിശ്രമിക്കുകയായിരുന്ന വേറൊരു ഇംഗ്ളീഷുകാരനെ കണ്ട്‌ സര്‍ദാര്‍ അങ്ങോട്ട്‌ ചെന്ന്‌ അയാളോട്‌ ചോദിച്ചു :

'ആര്‍ യൂ റിലാക്സിംഗ്‌ ?' 'യെസ്‌' അദ്ദേഹത്തിണ്റ്റെ മറുപടി കേട്ട്‌ സര്‍ദാര്‍ പറഞ്ഞു :

'രണ്ടു പേരായി എന്നോട്‌ താങ്കളെക്കുറിച്ചന്വേഷിക്കുന്നു' ഇവിടെക്കിടക്കാതെ താങ്കള്‍ വേഗം അവരോടൊപ്പം ചെല്ല്

No comments:

Post a Comment