Tuesday, November 15, 2016

നിത്യേനെ ഒരു ബോട്ട്‌ വാടകയ്ക്ക്‌ എടുത്ത്‌ സുഹ്യത്തുകളായ്‌ രണ്ട്‌ സര്‍ദാര്‍ജിമാര്‍ തടാകത്തില്‍ മീന്‍ പിടിക്കന്‍ പോവുമായിരുന്നു. ഒരു ദിവസം തടാകത്തൊരിടത്തായി വലയെറിഞ്ഞ അവര്‍ക്ക്‌ ആ സ്ഥലത്തു നിന്നും ധാരാളം മത്സ്യങ്ങള്‍ ലഭിക്കുകയുണ്ടായി. അതു കണ്ട്‌ സുഹ്യത്തുക്കളിലൊരാള്‍ മറ്റേ ആളോട്‌ പറഞ്ഞു

'ഈ സ്ഥലത്തു നിന്നും ധാരാളം മീന്‍ ലഭിക്കും ഇവിടെ ഒരു അടയാളം വച്ചേക്ക്‌ നാളയും ഇവിടെത്തന്നെ വരാം'
മറ്റേയാള്‍ ശരി എന്നു സമ്മതിച്ചു . പിറ്റേന്ന്‌ മീന്‍ പിടിക്കാനായി ഇരുവരും ബോട്ട്‌ വാടകയ്ക്ക്‌ എടുക്കാന്‍ പോകുന്ന അവസരത്തില്‍ അടയാളം വയ്ക്കാന്‍ പറഞ്ഞ സുഹ്യത്ത്‌ മറ്റേ സര്‍ദാര്‍ജിയോട്‌ ചോദിച്ചു:

'തനിന്നലെ അടയാളം വച്ചോ ?' 'താന്‍ പറഞ്ഞപ്പോഴെ ഞാന്‍ ബോട്ടിണ്റ്റെ അടിവശത്തായി ഒരു ഗുണന ചിഹ്നം ഇട്ടു വച്ചിട്ടുണ്ട്‌ !' അതു കേട്ട്‌ മാറ്റേ സുഹ്യത്ത്‌ ദേഷ്യം കലര്‍ന്ന സ്വേരത്തില്‍ ചോദിച്ചു :

'താനെന്തു മണ്ടത്തരമാണീ ചെയ്തത്‌ ? ഇന്നും ആ ബോട്ട്‌ തന്നെ വാടക്യ്ക്ക്‌ കിട്ടുമെന്ന്‌ എന്താ ഇത്ര ഉറപ്പ്‌ ?'

No comments:

Post a Comment