Friday, November 18, 2016

ക്യാമ്പസ്‌ ജീവിതത്തിനിടയില്‍ സര്‍ദാറിന്‍ ഒട്ടേറെ നല്ല സുഹ്യത്തുകളൂണ്ടായിരുന്നു.

കൂട്ടത്തില്‍ രണ്ട്‌ -മൂന്ന്‌ ചൈനക്കാരും.

ഒരിക്കല്‍ അദ്ദേഹത്തിണ്റ്റെ ഒരു ചൈനീസ്‌ കൂട്ടുകാരന്‍ കാര്യമായ എന്തോ അസുഖം ബാധിച്ചു ആശുപത്രിയില്‍ കിടപ്പാണു.

വിവരമറിഞ്ഞ സര്‍ദാര്‍ജി കൂട്ടുകാരനെ കാണാന്‍ ആശുപത്രിയില്‍ എത്തി.

അയാളുടെ രോഗവിവരം കിടക്കയോട്‌ ചേര്‍ന്ന്‌ നിന്നുകൊണ്ടു ചോദിച്ചു

സുഹ്യത്തെ ഇപ്പോ എങ്ങനെയുണ്ട്‌ ?

ഉടന്‍ ആ രോഗി കിടക്കയില്‍ നിന്ന്‌ ചാടിയെഴുന്നേറ്റുകരഞ്ഞുകൊണ്ട്‌ ഇപ്രകാരം പറഞ്ഞു. 'ചുങ്ഗ്‌ ചുചിങ്ങ്‌ ചിങ്ങ്‌ ജോംഗ്‌ ചീ' പിന്നെ ഒട്ടും താമസമുണ്ടായില്ല ;ആ ചൈനക്കാരന്‍ അന്ത്യശ്യാസം വലിച്ചു.

ഒരു പക്ഷേ അയാളുടെ അവസാനത്തെ ആഗ്രമാവാം തന്നോട്‌ പര്‍ഞ്ഞതെന്ന്‌ കരുതിയ്‌ സര്‍ദാര്‍ജി ,തണ്റ്റെ ഭാഷ കൂടി അറിയാവുന്ന മറ്റൊരു ചൈനീസ്‌ സുഹ്യത്തിനെ തേടിപ്പിടിച്ചു ,ആശുപത്രിയില്‍ കിടന്ന്‌ സുഹ്യത്ത്‌ അവസാനമായിപറഞ്ഞ ആ വാക്കിണ്റ്റെ അര്‍ത്ഥം എന്താണെന്നു ചോദിച്ചു

'ഓക്സിജന്‍ ട്യൂബില്‍ കയറി നില്‍ക്കാതെ ഒന്നു മാറി നില്‍ക്കടാ തെണ്ടീ !' സുഹ്യത്ത്‌ പറഞ്ഞ കാര്യം കേട്ട്‌ സര്‍ദാര്‍ പോലും ഞെട്ടിപ്പോയി !

No comments:

Post a Comment