ഒരു ദിവസം അതീവ സന്തോഷവാനായി ഓഫീസിലേക്ക് കയറിവന്ന സര്‍ദാര്‍ജി തണ്റ്റെ സഹ പ്രവര്‍ത്തകര്‍ക്കെല്ലാം മധുര പലഹാരങ്ങള്‍ വിതരണം ചെയ്യുകയാണു . പതിവില്ലാത്ത സന്തോഷവും പലഹാരവിതണവും കണ്ട സഹപ്രവര്‍ത്തകര്‍ സംശ്യത്തോടെചോദിച്ചു :
'എന്താ സാര്‍ ? പ്രത്യേകിച്ചു വിശേഷം ?' 'അതൊക്കെ പറയാം ആദ്യം നിങ്ങള്‍ ഇതു കഴിക്ക്' എന്നായിരുന്ന് അദ്ദേഹത്തിണ്റ്റെ മറുപടി !
തണ്റ്റെ സഹപ്രവര്‍ത്തകരെല്ലാം താന്‍ നല്‍കിയ പലഹാരം കഴിച്ചു വെന്നു ഉറപ്പു വരുത്തിയ സര്‍ദാര്‍ പറഞ്ഞു :
'ആ,,,, ഇനി പറയാം ആ സന്തോഷ വാര്‍ത്ത , സുഹ്യത്തുകളെ ജീവതത്തില്‍ ആദ്യമായി എണ്റ്റെ പേരു ഒരു പുസ്തകത്തില്‍ അടിച്ചു വന്നു '
'കഥയോ, നോവലോ ,കവിതയോ ,എന്താണു സര്‍ താങ്കള്‍ എഴുതിയത് ?'
സഹപ്രവര്‍ത്തകരുടെ ചോദ്യം കേട്ട അദ്ദേഹം പറഞ്ഞു : 'ഏയ് അതൊന്നുമല്ല ?' 'പിന്നെ എവിടെ ?' 'ടെലിഫോണ്‍ ഡയറക്ടറിയില്‍ !!!!!!!!'
No comments:
Post a Comment