പ്രാവിണ്റ്റെ ഇറച്ചിക്ക് നല്ല രുചിയാണെന്ന് കുട്ടുകാരില്‍ നിന്നും കേട്ടറിഞ്ഞ സര്‍ദാര്‍ജിയ്ക്ക് പ്രാവിറച്ചി തിന്നനം എന്ന മോഹം കലശമായി.തണ്റ്റെ മോഹം സുഹ്യത്തുകളെ അറിയിച്ചു .
അപ്പോള്‍ അവരിലൊരാല്‍ :അതിനെന്താ ഞാന്‍ തനിക്കു നാളെത്തന്നെ ഒരു പ്രാവിനെ കൊണ്ടുവന്നു തരാം .
പിറ്റേന്നു തന്നെ ആ സുഹ്യത്തു ഒരു പ്രാവിനെ സര്‍ദാറിനു നല്‍കി , കൊന്നു കറിവച്ചോളൂ എന്നു പറഞ്ഞു അവിടെ നിന്നും പോയി.
പ്രാവിനെ ലഭിച്ച് സര്‍ദാര്‍ജി അതിനെ എങ്ങനെ കൊല്ലും എന്നാലോചിച്ചു അല്‍പനേരം ഇരുന്നു. പെട്ടെന്നു അദ്ദേഹത്തിണ്റ്റെ ബുദ്ദിയില്‍ ഒരാശയം തോന്നി.
കൊള്ളാം നല്ല ഐഡിയാ എന്ന് ആത്മഗതം ചെയ്തുകൊണ്ട് സര്‍ദാര്‍ജി ആപ്രാവിനേയും എടുത്ത് താന്‍ താമസ്സിക്കുന്ന ഫ്ളാറ്റിണ്റ്റെ മുകളറ്റത്തേക്ക് കയറിച്ചെന്നു.
ഉയരമുള്ള ആ കെട്ടിടത്തിണ്റ്റെ മുകളിലെത്തിയ അദ്ദേഹം പ്രാവിറച്ചിയുടെ രുചി മനസ്സില്‍ നുണഞ്ഞുകൊണ്ട് പ്രാവിനെ കൊല്ലാനായി കെട്ടിടത്തിനു മുകളില്‍ നിന്നും ഊക്കോടെ താഴേക്കിട്ടു !!!!!
No comments:
Post a Comment