പട്ടാലത്തില്‍ കേണലായ സര്‍ദാര്‍ജി ഒരു ദിവസം സന്ധ്യമയങ്ങിയ നേരത്ത് വീട്ടുമുറ്റത്ത് ഉലാത്തികൊണ്ടിരിക്കുമ്പോള്‍ പറമ്പിണ്റ്റെ ഇരുളടഞ്ഞ കോണില്‍ ആരോ ഒരാള്‍ പതുങ്ങി നില്‍ക്കുന്നതായി അദ്ദേഹത്തിനു തോന്നി.
ഏതേലും കള്ളന്‍മാരാവും എന്ന് ഊഹിച്ച ഉടന്‍ തന്നെ വീടിനകത്തേക്ക് കുതിച്ചു തണ്റ്റെ റിവോള്‍വറുമായി പുറത്തേക്ക് വന്നു..
ഇരുട്ടില്‍ കണ്ടരൂപം അവിടെ തന്നെയുണ്ട് . സര്‍ദാര്‍ റിവോള്‍വര്‍ ചലിപ്പിച്ചു.. വേടിയുണ്ട ലക്ഷ്യ സ്ഥാനം കണ്ടതില്‍ സന്തുഷ്ടയായ കേണല്‍ ഭാര്യയെ മുറ്റത്തേക്ക് വിളിച്ച്കൊണ്ട് ചോദിച്ചു :
എടീ ,,നീയല്ലേ പറയാറു എനിക്ക് ഉന്നം തെറ്റാതെ വെടിവയ്ക്കാന്‍ അറിയാറില്ലന്ന്. ,എന്നാല്‍ നോക്ക് ആ പറമ്പില്‍ ഒരുത്തന്‍ മൂലയ്ല്‍ വെടികൊണ്ട് വടിയായി നില്‍ക്കുന്നുണ്ട്. എങ്ങനെയുണ്ട് എണ്റ്റെ ഉന്നം ?
സര്‍ദാര്‍ജി വിരല്‍ ചൂടിയ ഭാഗത്തേക്ക് നോക്കിയ അദ്ദേഹത്തിണ്റ്റെ ഭാര്യ പൊട്ടിച്ചിരിച്ച്കൊണ്ടു പറഞ്ഞു : കഷ്ടം കള്ളനാണെന്ന് പറഞ്ഞു നിങ്ങള്‍ വെടിവച്ചത് അലക്കി അഴയില്‍ തൂക്കിയിട്ടിരിക്കുന്ന നിങ്ങളുടെ കുപ്പായത്തിലാണു !
അതിനു നീ എന്തിനാ കളിയാക്കി ചിരിക്കുന്നത്. ഈശ്വരകാരുണ്യം കെൊണ്ടാ ആ കുപ്പായത്തിനകത്ത് ഞാനുണ്ടാകാതിരുന്നത് , ഉണ്ടായിരുന്നെങ്കില്‍ നീ ഇതിനകംവിധവയായിത്തിറന്നേനെ.... !
No comments:
Post a Comment