Tuesday, November 15, 2016

സര്‍ദാര്‍ജിയുടെ സ്നേഹനിധിയായ ഭാര്യ അകാലത്തില്‍ മരണമടയുകയുണ്ടായി.ഏകനായി താമസിക്കുന്ന അദ്ദേഹത്തോട്‌ ഒരു പുനര്‍വിവാഹം ചെയ്യാന്‍ സുഹ്യത്തുക്കള്‍ പലരും ആവശ്യപ്പെട്ടെങ്കിലും.അദ്ദേഹം വഴങ്ങിയില്ല,പക്ഷേ ഒരു സുഹ്യത്തിണ്റ്റെ നിരന്തരമായ പ്രലോഭനങ്ങള്‍ക്ക്‌ വശംവദനായി സര്‍ദാര്‍ജി .ആ സുഹ്യത്ത്‌ നിര്‍ദേശിച്ച ഒരു സ്ത്രീയെ സര്‍ദാര്‍ജി വിവാഹം ചെയ്തു . വിവാഹം കഴിഞ്ഞു നാലു മാസങ്ങളായതേയുള്ളു .സര്‍ദാര്‍ജിയുടെ പുതുപ്പെണ്ണു ഒരു ആണ്‍കുഞ്ഞിനു ജന്‍മം നല്‍കി !

ഗര്‍ഭിണിയായ ഒരു സ്ത്രീയെ തണ്റ്റെ തലയില്‍ കെട്ടിവച്ച്‌ തന്നെ വഞ്ചിക്കുകയായിരുന്നു ആ സുഹ്യത്ത്‌. ആ വസ്തുത സറ്‍ദാറ്‍ജിയ്ക്ക്‌ ബോധ്യമായെങ്കിലും അദ്ദേഹം പ്രശ്നങ്ങള്‍ക്കെൊന്നും മുതിരാതെ അവളെയും കുഞ്ഞിനെയൂം സംരക്ഷിച്ചു വന്നു . മാസങ്ങള്‍ കഴിഞ്ഞു ഒരു നാള്‍ ജോലി കഴിഞ്ഞു വീട്ടിലെത്തിയ സറ്‍ദാറ്‍ജിയുടെ കയ്യില്‍ സ്ളേറ്റ്‌ , പെന്‍സില്‍ ,സ്കൂള്‍ ബാഗ്‌ , ചെറിയ കുട ,എന്നിവ അടങ്ങിയ ഒരു പെൊതികണ്ട്‌ അദ്ദേഹത്തിണ്റ്റെ ഭാര്യ അദ്ഭുതത്തോടെ ചോദിച്ചു :

ഇതെൊക്കെ എന്തിനാ ഇപ്പോള്‍ തന്നെ വാങ്ങിയത്‌ ?മോനു സ്കൂളില്‍ പോകാന്‍ ഇനിയും നാലു വറ്‍ഷം കഴിയേണ്ടേ !!

'നമ്മുടെ വിവാഹം കഴിഞ്ഞു കേവലം നാലു മാസത്തിനു ശേഷം പിറന്നു വീണ ഇവന്‍ ആറേഴുമാസം കെൊണ്ട്‌ സ്കൂളില്‍ പോകാന്‍ തക്കവെണ്ണം വളരില്ലെന്നാരു കണ്ടു !!!!!

No comments:

Post a Comment