Wednesday, December 7, 2016

പട്ടാളത്തില്‍ പുതിതായി നിയമം ലഭിച്ചെത്തിയ കോഡറ്റുകളുടെ റൈഫിള്‍ പരിശീലനം സസൂഷ്മം വീക്ഷിക്കുകയാണു. പട്ടാളമേദാവിയായ സര്‍ദാര്‍ജി.

ഓരോരുത്തരായി മാറി മാറി വെടിവെപ്പ്‌ തുടരുകയാണു. പക്ഷേ, ഒന്നും തന്നെ ലക്ഷ്യ സ്ഥാനത്തു എത്തുന്നില്ല ! ക്ഷമ നശിച്ച സര്‍ദാജി പറഞ്ഞു : ആ തോക്ക്‌ ഇങ്ങോട്ടു തരുക സര്‍ദാര്‍ജി ലക്ഷ്യസ്ഥനം നോക്കി വെടിപൊട്ടിച്ചു , പക്ഷേ ലക്ഷ്യം കണ്ടില്ല , രണ്ടാമതും മൂന്നാമതും റൈഫിള്‍ പ്രയോഗം നടത്തിയെങ്കിലും ഫലമുണ്ടായില്ല!

തണ്റ്റെ കഴുവുകേട്‌ മറ്റു കേഡറ്റുകള്‍ അറിയരുതെന്നു കരുതി അദേഹം പറഞ്ഞ : ഇവിടെ ശ്രദ്ധിക്കൂ...നിങ്ങള്‍ ഓരോരുത്തരും ഇത്രനേരം നടത്തിയ വെടിവെയ്പ്പ്‌ ഇപ്രകാരമായിരുന്നു.. ഇതല്ല നമ്മുടേ ലക്ഷ്യം. അവിടെ എത്തേണ്ടതെങ്ങെനെയാണെന്ന്‌ ഞാന്‍ അടുത്ത ദിവസം നിങ്ങള്‍ക്ക്‌ പറഞ്ഞുതരാം..

No comments:

Post a Comment