മിടുമിടുക്കനായ ഒരു അഭിഭാഷകനാണ്‍ സര്‍ദാര്‍ജി. അദ്ദേഹം ഏറ്റെടുക്കുന്ന കേസുകള്‍ വളരെ അപൂര്‍വമായേ പരാജയമറിഞ്ഞിട്ടുള്ളൂ. സര്‍ദാര്‍ജിയുടെ വാക്ചാതുരിക്കു മുന്നില്‍ കുഴഞ്ഞുമറിഞ്ഞ ഏതൊരു കേസും അടിയറവു പറഞ്ഞിട്ടേയുള്ളു. അതുകൊണ്ടുതന്നെ അദ്ദേഹം തിരക്കുള്ള ഒരു വക്കീലായിരുന്നു. സര്‍ദാര്‍ജിയോട് തികഞ്ഞ അസൂയ പുലര്‍ത്തിവന്ന ഒരാള്‍ പഞ്ചാബ് ഹൈക്കോടതിയില്‍ ജഡ്ജിയായി സ്ഥാനമേറ്റു.
ഒരിക്കല്‍ ആ ജഡ്ജി മുമ്പാകെ സര്‍ദാര്‍ തികച്ചും ഗൌരവമേറിയ ഒരു കേസ് വാദിക്കുകയായിരുന്നു. അദേഹത്തിണ്റ്റെ വാദഗതികള്‍ കേട്ട ജഡ്ജി , അദ്ദേഹത്തെ ഒന്നു താഴ്ത്തിക്കെട്ടാനായി ഇപ്രകാരം പറഞ്ഞു :
മിസ്റ്റര്‍ അഡ്വക്കേറ്റ് ,നിങ്ങള്‍ എന്താണു എന്നെക്കുറിച്ച് ധരിച്ചിരിക്കുന്നത് ?നിങ്ങളുടെ വാദഗതികള്‍ അപ്പാടെ ശരിവച്ചു തരാന്‍ ഞാന്‍ ഒരു വിഡ്ഡിയാണെന്നു നിങ്ങള്‍ വിശ്യസിക്കുന്നുണ്ടോ ? യുവര്‍ ഓണര്‍ ! ഒരിക്കലൂം എനിക്ക് അങ്ങനെയൊരു വിശ്യാസം ഇല്ല , എണ്റ്റെ വിശ്യാസങ്ങളില്‍ പലതും ഈ കൊടതിയില്‍ തെറ്റാറുണ്ടെന്നുള്‍ലതാണു എണ്റ്റെ പരിപുര്‍ണ്ണ വിശ്വാസം ! സര്‍ദാജിയുടെ മറുപടി കേട്ട ജഡ്ജിയുടെ നാവടങ്ങി.
No comments:
Post a Comment