Tuesday, December 6, 2016

പോലീസ്‌ സ്റ്റേഷനിലെ ഹെഡ്കോണ്‍സ്റ്റബിളാണു സര്‍ദാര്‍ജി. ഒരിക്കല്‍ ഒരാള്‍ അദ്ദേഹത്തിണ്റ്റെ മുന്നില്‍ ഒരു പരാതിയുമായി വന്നു. അയല്‍പക്കത്തെ അത്സ്യേഷ്യ്ന്‍ നായ വീട്ടില്‍ കടന്നു വന്നു തന്നെ കടിച്ചുവെന്നാണൂ പരാതി.

അന്വേഷണത്തിനായി നായയുടെ ഉടമസ്ഥന്‍ വീട്ടിലെത്തിയ സര്‍ദാര്‍ജി മഹസര്‍ തയ്യാറാക്കാനുള്ള വാചകങ്ങ്ള്‍ കൂടെയുള്ള കോണ്‍സ്റ്റബിളിനോട്‌ പറയുകയാണു. പരാതിക്കാരന്‍ അയാളുടെ പരാതിയില്‍ സൂചിപ്പിച്ചപോലെ ആ നായ കാഴ്ചയിലും ഭീകര രൂപിയാണു. ആരും കണ്ടാലും ഭയ്ക്കുന്ന അതിണ്റ്റെ പ്രക്യതം നായായുടെ ഉഗ്രത വര്‍ധിപ്പിക്കുന്നു. ഇത്തരത്തിലൊരു മഹസര്‍ റിപ്പോര്‍ട്ട്‌ കോടതിയിലെത്തിയാല്‍ തനിക്ക്നല്ലൊരു തുക പരാതിക്കാരനു നഷ്ടപരിഹാരമായി കൊടുക്കേണ്ടി വരും. എന്ന്‌ ബോദ്യമായ നായയുടെ ഉടമസ്ഥന്‍ സര്‍ദാര്‍ജിയെ സ്വദീനിക്കാനായി ഒരു അഞ്ഞൂറിണ്റ്റെ നോട്ട്‌ അദ്ദേഹത്തിണ്റ്റെ പോക്കറ്റില്‍ തിരുകികൊടുത്തു. !അതു കണ്ട്‌ ഒരു ചെറു ചിരിയോടെ സര്‍ദാര്‍ജി മഹസിറിലേക്ക്‌ അടുത്ത വാചകം ഇപ്രകാരം പറഞ്ഞുകൊടുത്തു. എന്നിരുന്നാലും ഭീമാകാരണ്റ്റെ വായില്‍ ഒറ്റ പല്ലുപോലും അന്വേഷണത്തില്‍ കാണുവാന്‍ സാധിച്ചില്ല !

നായായുടെ ഉടമസ്ഥനു അപ്പോഴാണൂ ശ്യാസം അപ്പോളാണു നേരെ വീണത്‌. പല്ലില്ലാത്ത്‌ നായ്‌ പരാതിക്കാരനെ എങ്ങനെ കടിച്ചു മുറിവേല്‍പ്പിക്കും ? ആ കേസ്‌ കോടതിയില്‍ തല്ലിപ്പോയില്ലേങ്കിലെ അത്ഭുതമുള്ളു.

No comments:

Post a Comment