"രാത്രിയിൽ ഓള് വരും " നാലു വയസ്സുകാരൻ പറയുന്നത് കേട്ട് എല്ലാവരും അന്തം വിട്ടു... "ആര് വരും? " ഉമ്മ വീണ്ടും ചോദിച്ചു... "ഓള്... ഓളെ... " അവൻ വീണ്ടും അത് തന്നെ പറഞ്ഞു.. "ആരാടാ അൻ്റെ ആ ഓള് ?" അമ്മായി അൽപ്പംദേഷ്യത്തോടെ ആരാഞ്ഞു... അത് മൈൻഡ് ചെയ്യാതെ അവൻതുടർന്നു " ഓള് പറന്ന്ട്ടാ വര്യാ ".. അമ്മായിയും വിടാൻ മട്ടില്ല... "ഓള് എന്തിനാടാ രാത്രിയിൽ പറന്നിട്ടു വരണത്? ഓൾക്ക് പകൽ വന്നൂടെ?" അതിന് ഓളുക്ക് പകല് കണ്ണ് കാണുലേയ്" അവനും ദേഷ്യം വന്നു തുടങ്ങി "ഓളുടെ പേരെന്താ?"ഉമ്മ ചോദിച്ചു.. " ഓള് ന്ന് ന്ന്യ..." "ന്നാ ഓളുടെ പേരൊന്നു നീ എഴുതി കാണിച്ചേ.. ബുക്കും പെൻസിലുമായി ഉമ്മ വന്നു... എഴുതി കഴിഞ്ഞു ഉമ്മ എടുത്തു നോക്കി. ഉമ്മാക്ക് ചിരി പൊട്ടി അമ്മായി നോക്കി... കൂട്ടച്ചിരിയായി... ഓളുടെ പേര് " 0 WL " എന്നായിരുന്നു.. ബാല്യം എത്ര നിഷ്കളങ്കം....!!
No comments:
Post a Comment